കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം ബൈക്കില്‍ കറങ്ങി നടന്ന് വീണ്ടും കഞ്ചാവ് വില്‍പന നടത്തിയയാളെ പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട പാണ്ടി ജയനാണ് പിടിയിലായത്. പാലാ എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ദിനേശ് ബി യുടെ നേതൃത്വത്തില്‍ കടപ്പാട്ടൂര്‍ ഭാഗത്ത് നടത്തിയ പട്രോളിങ്ങിനിടെ 55 ഗ്രാം കഞ്ചാവ് ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന് വില്പന നടത്തിയ കൊഴുവംകുളം സ്വദേശിപാണ്ടി ജയന്‍ അറസ്റ്റിലായത് . നിരവധി ക്രിമിനല്‍ കേസുകളിലും, നാര്‍ക്കോട്ടിക് കേസുകളിലും ഇയള്‍ പ്രതിയാണ്. കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം വീണ്ടും ഇയാള്‍ ബൈക്കില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പ്പന നടത്തി വരികയായിയിരുന്നു.
കടപ്പാട്ടൂര്‍ ഭാഗത്ത് പട്രോളിങ്ങിനിടെ പാണ്ടി ജയന്‍ എന്നയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട് പരിശോധന നടത്തിയപ്പോള്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്കിന്റെ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു കഞ്ചാവ് പിടി കൂടിയത്. മുത്തോലി ഭാഗത്ത് 30 ഗ്രാം കഞ്ചാവ് കൈവശം വച്ച് വില്‍പ്പന നടത്തിയതിനും, മോനിപ്പള്ളി ഭാഗത്ത് വച്ച് 50 ഗ്രാം കഞ്ചാവ് കൈവശം വെച്ച് ബൈക്കില്‍ കടത്തികൊണ്ട് വന്ന കുറ്റത്തിനും പാലാ റേഞ്ച് എക്‌സൈസ് പാര്‍ട്ടി ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. കൂടാതെ പാലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലും ഇയാള്‍ക്കെതിരെ കഞ്ചാവ് കേസ് നിലവിലുണ്ട്. ഈ കേസ്സുകളില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം ഇയാള്‍ വീണ്ടും കഞ്ചാവ് വില്‍പ്പന സജീവമായി തുടരുകയായിരുന്നു. ചെറിയ അളവില്‍ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ എളുപ്പത്തില്‍ ജാമ്യം കിട്ടും എന്നതിനാല്‍ ഇയാള്‍ 500 രൂപയുടെ പായ്ക്കറ്റുകള്‍ ആക്കിയാണ് ഇയാള്‍ കഞ്ചാവ് വില്പന നടത്തി വന്നിരുന്നത്. റെയ്ഡില്‍ പാലാ എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ദിനേശ് ബി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാര്‍ കെ.വി, പ്രിവന്റീവ് ഓഫീസര്‍ മനു ചെറിയാന്‍, വനിതാ സിവില്‍ ഓഫീസര്‍ പ്രിയ കെ ദിവാകരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അക്ഷയ് കുമാര്‍ എം, ഹരികൃഷ്ണന്‍ വി, അനന്തു ആര്‍, ധനുരാജ് പി.സി, സിവില്‍ എക്‌സൈസ് ഡ്രൈവര്‍ സുരേഷ് ബാബു വി.ആര്‍ എന്നിവര്‍പങ്കെടുത്തു.
0 Comments