അതിരമ്പുഴ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ആട്ടിന്‍ കുഞ്ഞുങ്ങളെ അജ്ഞാത ജീവി കടിച്ചു കൊന്നു. പന്ത്രണ്ടാം വാര്‍ഡില്‍ താമസക്കാരനായ മങ്ങാട്ടുകുന്നേല്‍ സിറിലിന്റെ അഞ്ച് ആട്ടിന്‍ കുഞ്ഞുങ്ങളെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. വീടിനോട് ചേര്‍ന്ന കൂട്ടില്‍ കെട്ടിയിരുന്ന ആട്ടിന്‍ കുഞ്ഞുങ്ങളെയാണ് അജ്ഞാത ജീവി കൊലപ്പെടുത്തുകയും മാസം ഭക്ഷിക്കുകയും ചെയ്തത്. പുലര്‍ച്ചെ 3 മണിയോടെ ആട്ടിന്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍ അയല്‍പക്കത്തെ വീട്ടുകാര്‍ കേട്ടിരുന്നു.
പുലര്‍ച്ചെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. പ്രദേശത്ത് കുറുക്കന്റെ ശല്യമുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ബീറ്റില്‍ ക്രോസ്, മലബാറി ഇനത്തില്‍പ്പെട്ട ആട്ടിന്‍ കുഞ്ഞുങ്ങളാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിന് ഇരയായത്. 10000 രൂപവരെ മോഹവില ലഭിക്കുന്ന ആട്ടിന്‍ കുഞ്ഞുങ്ങളാണ് സിറിലിന് നഷ്ടമായത്. ഏകദേശം 50,000 രൂപയുടെ നഷ്ടമാണ് സിറിലിന് ഉണ്ടായിരിക്കുന്നത്. വിവരം അറിയച്ചതിനെ തുടര്‍ന്ന് മൃഗാശുപത്രിയില്‍ നിന്നും ഡോക്ടര്‍ സ്ഥലത്ത് വന്ന് പരിശോധന നടത്തി. ആട്ടിന്‍ കുഞ്ഞുങ്ങളെ കടിച്ചു കൊന്നത് നായ്ക്കള്‍ ആകുവാന്‍ സാധ്യതയില്ല എന്നാണ് ഡോക്ടറുടെയും നിഗമനം.
0 Comments