കിടങ്ങൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞ 72 വര്‍ഷങ്ങളായി കഴകം നടത്തുന്ന ഗോപാലകൃഷ്ണപ്പണിക്കര്‍ക്ക് അദ്ദേഹത്തിന്റെ 84-ാം പിറന്നാള്‍ ദിനത്തില്‍ ആദരവുമായി കിടങ്ങൂര്‍ ദേവസ്വവും ഭക്തജനങ്ങളും ബന്ധുക്കളും. കിടങ്ങൂര്‍ ക്ഷേത്ര ഊട്ടുപുരയില്‍ നടന്ന പിറന്നാളാഘോഷത്തില്‍ ക്ഷേത്രം പ്രസിഡന്റ് സുബ്രഹ്‌മണ്യന്‍ നമ്പൂതിരി അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.
ക്ഷേത്രമാനേജര്‍ എന്‍ പി ശ്യാം കുമാര്‍ കുട്ടനാശാന് ഉപഹാരം നല്‍കി. ഭക്തജനങ്ങളും ബന്ധുമിത്രാദികളും ആഘോഷത്തില്‍ പങ്കെടുത്ത് സമര്‍പ്പിച്ചു. ക്ഷേത്രം സെക്രട്ടറി ശ്രീജിത്ത് കെ നമ്പൂതിരി ആശംസകള്‍ അര്‍പ്പിച്ചു. പിറന്നാള്‍ സദ്യയും ഒരുക്കിയിരുന്നു.
0 Comments