എളിമയുടെയും സഹനത്തിന്റെയും പ്രതീകമായി യേശുദേവന്‍ കഴുതപ്പുറത്തേറി ജെറുസലം നഗരത്തിലേക്ക് എഴുന്നള്ളിയതിന്റെ സ്മരണകളില്‍ ക്രൈസ്തവര്‍ ഓശാന പെരുന്നാള്‍ ആഘോഷിച്ചു. യേശുദേവനെ ഒലിവ് മരച്ചില്ലകള്‍ വീശി ജെറുസലേമില്‍ ജനസമൂഹം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കുന്ന കുരുത്തോല പെരുന്നാള്‍ ദിനത്തില്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ ആണ് നടന്നത്. വിശുദ്ധവാരാചരണത്തിനും ഇതോടെ തുടക്കമായി.
0 Comments