Breaking...

9/recent/ticker-posts

Header Ads Widget

INC കുടുംബ സംഗമവും മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കുള്ള ആദരവും



ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കടപ്ലാമറ്റം മണ്ഡലത്തില്‍ വയല മേഖലയിലെ കുടുംബ സംഗമവും മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കുള്ള ആദരവും ചാണ്ടി ഉമ്മന്‍ MLA ഉത്ഘാടനം ചെയ്തു. LDF ആദ്യ തവണ L-ലിക്വറിലും, രണ്ടാം തവണം D- ഡ്രഗ്‌സിലും കേരളത്തേ മുക്കിയെന്നും  മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് വീമ്പ് പറയുമ്പോള്‍ , വരാനിരിക്കുന്ന  F- എന്തായിരിക്കും എന്ന കാര്യത്തില്‍ പൊതുജനം തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ മേഖലയിലെ മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിച്ചു.  

മുഖ്യപ്രഭാഷണം DCC വൈസ് പ്രസിഡന്റ് ബിജു പുന്നന്താനം നിര്‍വ്വഹിച്ചു. DCC സെക്രട്ടറി സുനു ജോര്‍ജ്ജ്  , സി സി മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് മാത്യു കുളിരാനി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സതീശന്‍ അറമ്പാട്ടുമാക്കിയില്‍ ,ബ്ലോക്ക് സെക്രട്ടറിമാരായ സി.വി.കുര്യച്ചന്‍, അഭിലാഷ്  പനന്താനം  ,ശശിധരന്‍ നായര്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗംഗാദേവി പടിയറ , മണ്ഡലം പ്രസിഡന്റ് മോളമ്മ തോമസ് ,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആശിഷ്  കടുവനായില്‍, ജോഷി മാറൊഴുകയില്‍, പി . എസ് പ്രഭാകരന്‍, രാമചന്ദ്രന്‍ നായര്‍ പടിയറ, ജി.എന്‍ കുമാരസ്വാമി ,വാസുദേവന്‍ നായര്‍, മനോജ് പാറ്റാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments