അഡ്വ ജിസ്‌മോളും രണ്ടു കുട്ടികളും ആത്മഹത്യാ ചെയ്തതിനു പിന്നില്‍ നിരന്തരമായ ഗാര്‍ഹിക പീഡനമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.യു കെ യിലുള്ള പിതാവ് തോമസും സഹോദരനും വന്നതിനു ശേഷം പോലീസില്‍ പരാതി കൊടുക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം വേണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നതെന്ന് വാര്‍ഡ് മെമ്പര്‍ NK ശശികുമാര്‍ പറഞ്ഞു. മുമ്പും പലതവണ പ്രശനങ്ങള്‍ ഉണ്ടായപ്പോള്‍ ബന്ധുക്കള്‍ ഇടപെട് പ്രശനത്തിന് താല്‍കാലിക പരിഹാരം ഉണ്ടാക്കിയിരുന്നു.
ഭര്‍ത്താവും, ഭര്‍തൃമാതാവും ചേര്‍ന്നാണ് ജിസ് മോളെ ഉപദ്രവിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവ ദിവസം ജിസ്‌മോള്‍ പലതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഫാനില്‍ തൂങ്ങിയെങ്കിലും ഫാന്‍ ഇളകി പോന്നു. പിന്നീട് കൈയ്യുടെ ഞരമ്പ് മുറിച്ചു. കുട്ടികകളെ ടോയ്‌ലെറ്റ് ലോഷന്‍ കുടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് അയര്‍ക്കുന്നത്ത് സ്‌കൂട്ടറില്‍ കുട്ടികളെയും കൂട്ടിയെത്തി ആറ്റില്‍ ചാടിയത്. ഭര്‍ത്താവ് കാരിത്താസ് ഹോസ്പിറ്റലിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ്. സംസ്‌കാരം ശനിയാഴ്ച്ച 2.30 ന് ചെറുകര പള്ളിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
0 Comments