Breaking...

9/recent/ticker-posts

Header Ads Widget

കാളികാവ് ദേവീക്ഷേത്രത്തില്‍ നവീകരിച്ച ധ്വജ പ്രതിഷ്ഠ



കാളികാവ് ദേവീക്ഷേത്രത്തില്‍ നവീകരിച്ച ധ്വജ പ്രതിഷ്ഠ ഭക്തിയുടെ നിറവില്‍ നടന്നു. തന്ത്രിമുഖ്യന്‍  മനയത്താറ്റില്ലത്ത്  ദിനേശന്‍ നമ്പൂതിരിയുടെയും, മേല്‍ശാന്തി സുധീഷ് സുബ്രായന്‍  എമ്പ്രാന്തിരിയുടെയും മുഖ്യ കാര്‍മികത്വത്തിലാണ് പ്രതിഷ്ഠ ചടങ്ങുകള്‍ നടന്നത്. രാവിലെ ബ്രഹ്‌മ കലശാഭിഷേകത്തിനു ശേഷം  9.30നും 10.30നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ധ്വജ പ്രതിഷ്ഠ ചടങ്ങ് നടന്നു. ധ്വജം നവീകരിച്ച് ധ്വജ പ്രതിഷ്ഠ ക്രിയകളോടുകൂടി ഭഗവതിക്ക് വഴിപാടായി സമര്‍പ്പിച്ചത് . 

കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശി  കക്കാട്ടിക്കാലായില്‍ കെ.ജി വിശ്വനാഥന്‍ എന്ന ഭക്തനാണ്. 27 വര്‍ഷം മുന്‍പ് പ്രതിഷ്ഠിച്ച കൊടിമരമാണ് ചൈതന്യ വര്‍ദ്ധനവിനായി  നവീകരിച്ച് പുനപ്രതിഷ്ഠ നടത്തിയത്. അക്ഷര ശ്ലോക സദസ്സ്, കിടങ്ങൂര്‍ മയൂര തിരുവാതിര സംഘത്തിന്റെ തിരുവാതിരകളി, മഹാപ്രസാദ ഊട്ട് എന്നിവയും നടന്നു. ഏപ്രില്‍ 5 ശനിയാഴ്ച ക്ഷേത്രത്തില്‍  മീനപ്പൂര മഹോത്സവത്തിന്  കൊടിയേറും. രാവിലെ 7 30ന് 8:30 നും മദ്ധ്യേ തന്ത്രിമുഖ്യന്‍ മനയത്താറ്റ് ഇല്ലത്ത് ബ്രഹ്‌മശ്രീ ദിനേശന്‍ നമ്പൂതിരിയുടെയും, മേല്‍ശാന്തി സുധീഷ് സുബ്രായന്‍ എമ്പ്രാന്തിരി കണ്ടോത്ത് മഠത്തിന്റെയും മുഖ്യ കാര്‍മികത്വത്തിലാണ് തൃക്കൊടിയേറ്റ് നടക്കുന്നത്. മോന്‍സ് ജോസഫ് എംഎല്‍എ അടക്കമുള്ള പ്രമുഖരും നിരവധി ഭക്തരും ധ്വജ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു.

Post a Comment

0 Comments