Breaking...

9/recent/ticker-posts

Header Ads Widget

കല്ലറയില്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാകുന്നു



കല്ലറ പഞ്ചായത്ത് പരിധിയില്‍  പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാകുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാഞ്ഞൂര്‍ പഞ്ചായത്തിനായി പ്രഖ്യാപിച്ച പോലീസ് സ്റ്റേഷനാണ് ഇപ്പോള്‍ കല്ലറ പഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങുന്നത്.. ജൂണ്‍ മാസത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കല്ലറപഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കല്‍ പറഞ്ഞു. പഞ്ചായത്ത് വക 30 സെന്റ് സ്ഥലവും 2200  സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവുമാണ് പുതിയ പോലീസ് സ്റ്റേഷനായി വിട്ടുനല്‍കിയത്. യുഡിഎഫ് ഭരണകാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. മാഞ്ഞൂര്‍ പഞ്ചായത്തിന് യഥാസമയം സ്ഥലം കണ്ടെത്തുന്നതിനും കെട്ടിടം കണ്ടെത്തുന്നതിനും കഴിയാതെ വന്നതോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കല്ലറ പഞ്ചായത്തിലെ സൗകര്യം ഉപയോഗപ്പെടുത്തുവാന്‍ തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കല്‍ പറഞ്ഞു.  

സ്ഥലവും കെട്ടടവും വിട്ടുനല്‍കി കല്ലറ ഗ്രാമപഞ്ചായത്ത് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള സൗകര്യങ്ങളൊതുക്കുകയായിരുന്നു നിലവില്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് കല്ലറ ഗൗരവതരമായ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ റെയില്‍വേ ഗേറ്റില്‍ കുരുങ്ങുന്നത് പതിവായതോടെ പലപ്പോഴും പോലീസിന്റെ സേവനം യഥാസമയം ജനങ്ങള്‍ക്ക് ലഭിക്കാതെ പോകാറുമുണ്ട്. പഞ്ചായത്ത് വിട്ടു നല്‍കിയ കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 36 ലക്ഷം രൂപ സി കെ ആശ എംഎല്‍എ അനുവദിച്ചിരുന്നു.. ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു.. ഇനി അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷന്‍ മാത്രമാണ് ലഭിക്കാനുള്ളതെന്നും പഞ്ചായത്ത് പ്രസിഡണ്ട്പറഞ്ഞു.

Post a Comment

0 Comments