Breaking...

9/recent/ticker-posts

Header Ads Widget

അലങ്കാര ഗോപുര സമര്‍പ്പണവും പോലീസ് ഉദ്യോഗസ്ഥനെ ആദരിക്കല്‍ ചടങ്ങും



കട്ടച്ചിറ ശ്രീഭദ്രകാളിക്കാവ് ക്ഷേത്രത്തിലെ അലങ്കാര ഗോപുര സമര്‍പ്പണവും പോലീസ് ഉദ്യോഗസ്ഥനെ ആദരിക്കല്‍ ചടങ്ങും നടന്നു. മുണ്ടക്കല്‍ തങ്കപ്പന്‍, ചെല്ലമ്മ തങ്കപ്പന്‍ എന്നിവരുടെ സ്മരണാര്‍ത്ഥം മക്കളായ രത്‌നമ്മ മുരളി, ഗീതാ ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അലങ്കാരം ഗോപുരം പണികഴിപ്പിച്ച് ക്ഷേത്രത്തിന്  സമര്‍പ്പിച്ചത്. ഈ ചടങ്ങില്‍ സുമതിക്കുട്ടിയമ്മ പാഴൂരാത്ത്, ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് പി കെ വിനോദ്, സെക്രട്ടറി കെ കെ വിനോദ്, ട്രഷറര്‍ ആനന്ദ് കെ എസ്, രക്ഷാധികാരികളായ കെ കെ കൃഷ്ണന്‍കുട്ടി കെ സി കൃഷ്ണന്‍കുട്ടി കെസി സാബു ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. 

ക്ഷേത്രം മേല്‍ശാന്തി  വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ സമര്‍പ്പണ ചടങ്ങുകളില്‍  സതീഷ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ പൂജാകര്‍മ്മങ്ങള്‍ നടത്തി.. അലങ്കാര ഗോപുര സമര്‍പ്പണത്തിന് മുന്നോടിയായി ആദരിക്കല്‍ ചടങ്ങും നടന്നു. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ സുനു ഗോപിയെ ആദരിച്ചു.  പ്രതിയുടെ ആക്രമണത്തില്‍ പലവട്ടം കുത്തേറ്റിട്ടും പ്രതിയെ കീഴ്‌പ്പെടുത്തുവാന്‍ സുനു നടത്തിയ ശ്രമം കണക്കിലെടുത്താണ്  ക്ഷേത്രം ട്രസ്റ്റ് രക്ഷാധികളായ കെ കെ കൃഷ്ണന്‍കുട്ടി, കെ സി കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചത്. ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. 

Post a Comment

0 Comments