Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചു.



കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപി വിമതന്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ചു. അഞ്ചാം വാര്‍ഡ് അംഗം സിപിഎമ്മിലെ ഇ.എം ബിനു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുന്‍പ്രസിഡന്റടക്കം പഴയ ജോസഫ് ഗ്രൂപ്പ് അംഗങ്ങളായ 3 പേരും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ബിജെപി ചിഹ്നത്തില്‍ മല്‍സരിച്ച വിജയിച്ച ഒന്‍പതാം വാര്‍ഡ് അംഗം കെ.ജി വിജയനാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ വോട്ടെടുപ്പ് വേണ്ടിവന്നില്ല.  അതേസമയം, കെ.ജി വിജയനെതിരെ പ്രതിഷേധവുമായി ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ജില്ലാ കമ്മറ്റിയംഗം കെ.കെ റജിമോന്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് നടക്കും. ഒന്നാം വാര്‍ഡ് അംഗം കേരള കോണ്‍ഗ്രസ് എമ്മിലെ റ്റീന മാളിയേക്കലാണ് എല്‍ഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.



Post a Comment

0 Comments