Breaking...

9/recent/ticker-posts

Header Ads Widget

കെഴുവംകുളം ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികഉത്സവത്തിന് കൊടിയേറ്റി.



ശ്രീനാരായണ ഗുരുദേവ പാദസ്പര്‍ശത്താല്‍ പുണ്യ പവിത്രമായ കെഴുവംകുളം ഗുരുദേവ ക്ഷേത്രത്തിലെ 25-ാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തിനോട്‌നുബന്ധിച്ച് 8-ാം തീയതി രാവിലെ 7.10 ന് മേല്‍ശാന്തി മഹേശ്വരന്‍ പമ്പാവാലി ഉത്സവത്തിന് കൊടിയേറ്റി.  തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍ നടന്നു. രാവിലെ 10 ന്  പ്രതിഷ്ഠാ  വാര്‍ഷിക സമ്മേളനം ആരംഭിച്ചു. മീനച്ചില്‍ യൂണിയന്‍ കമ്മറ്റി അംഗം  സി.ടി. രാജന്‍  അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചാരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മന്‍  എം. എല്‍. എ. മുഖ്യപ്രഭാഷണം നടത്തി. 

ജനറല്‍ കണ്‍വീനര്‍ സി.എല്‍. പുരുഷോത്തമന്‍ ആമുഖപ്രസംഗം നടത്തി.  ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്ത ലോകമത പാര്‍ലമെന്റ് സമ്മേളനത്തിന്റെ സംഘാടനത്തിന് ശിവഗിരി മഠത്തോടൊപ്പം നേതൃത്വം നല്‍കിയ ചാണ്ടി ഉമ്മന്‍ എം.എല്‍.എ. യെ യോഗത്തില്‍ ആദരിച്ചു. മാണി സി. കാപ്പന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ജോസ്‌മോന്‍  മുണ്ടക്കല്‍, ലീലാമ്മ ബിജു, മിനര്‍വ മോഹന്‍, പിജി ജഗന്നിവാസന്‍, സുമ അജയകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ശിവഗിരി തീര്‍ത്ഥാടന പദയാത്രയില്‍ ആദ്യാവസാനം പങ്കെടുത്ത ശാഖാംഗം ശാര്‍ങ്ധരന്‍ മുളയ്ക്കലിനെ യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍ കെ. ആര്‍.ഷാജി ആദരിച്ചു. ശാഖാ പ്രസിഡന്റ് പ്രമോദ് നാരായണന്‍ സ്വാഗതവും, സെക്രട്ടറി ടി.കെ. ഷാജി നന്ദിയും പറഞ്ഞു.

Post a Comment

0 Comments