കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനത്തിന് പാലായില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായി വെള്ളിയാഴ്ച വൈകിട്ട് പാലായില്‍ പ്രകടനം നടന്നു. കിഴതടിയൂര്‍ സഹകരണബാങ്കിന് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനം ടൗണിലൂടെ പാലാ നഗരസഭാ കാര്യാലയത്തിന് സമീപം അവസാനിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മുന്‍ എംഎല്‍എ രാജു എബ്രാഹം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.റ്റി സാജുമോന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.എം ജോസഫ്, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചന്‍ ജോര്‍ജ്ജ്, സംസ്ഥാന ട്രഷറര്‍ എ ബിന്ദു എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. FSETO ജില്ലാ സെക്രട്ടറി കെ.ആര്‍ അനില്‍കുമാര്‍, രാജേഷ് ഡി മാന്നാത്ത്. ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പ്രമേയ അവതരണം, ഗ്രൂപ്പ് ചര്‍ച്ച, സാംസ്‌കാരികവേദി രൂപീകരണം എന്നിവയോടെ വൈകിട്ട് ജില്ലാ സമ്മേളനത്തിന് സമാപനമാകും.
0 Comments