കിടങ്ങൂര്‍ ഹൈവേയില്‍ സിഗ്നല്‍ ജംഗ്ഷനില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. മണര്‍കാട് ഭാഗത്ത് നിന്നും വന്ന കാറും വാഗമണ്ണിലേയ്ക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഗണ്‍ആര്‍ കാര്‍ തലകീഴായി മറിഞ്ഞു. രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. യാത്രക്കാരെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ സിഗ്നല്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങും മുന്‍പായിരുന്നു അപകടം. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
0 Comments