കോട്ടയം ജില്ലാ പഞ്ചായത്ത് ചേര്‍ത്തുപിടിച്ചപ്പോള്‍ പരാധീനതകളുടെ നടുവില്‍ ആയിരുന്ന കിടങ്ങൂര്‍ ഖാദി സെന്ററിന്റെ പരാധീനതകള്‍ക്ക് പരിഹാരം. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കന്‍ അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചു നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളിലൂടെയാണ് കിടങ്ങൂര്‍ ഖാദി സെന്റര്‍ മികവിന്റെ കേന്ദ്രം ആയത്. ഖാദി സെന്ററില്‍ നടത്തിയ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും പുതുതായി സ്ഥാപിച്ച ചര്‍ക്കകളുടെയും ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേം സാഗര്‍ നിര്‍വഹിച്ചു.
0 Comments