കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭരണം തിരികെ പിടിച്ച് എല്‍ഡിഎഫ്. തിങ്കളാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിലെ അഡ്വ. ഇ.എം ബിനു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഉച്ചകഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ റ്റീന മാളിയേക്കല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
0 Comments