Breaking...

9/recent/ticker-posts

Header Ads Widget

ഇന്‍കോംപ്ക്ടാബിള്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി



രക്തഗ്രൂപ്പുകള്‍ മാറിയുള്ള അത്യപൂര്‍വ്വ എബിഒ ഇന്‍കോംപ്ക്ടാബിള്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വിജയകരമായി നടത്തി. ഗുരുതര കിഡ്‌നി രോഗം ബാധിച്ച പാലാ സ്വദേശിനിയായ 18 വയസ്സുകാരിക്കാണ് വ്യത്യസ്ത ഗ്രൂപ്പായിരുന്ന മാതാവിന്റെ വൃക്ക മാറ്റിവെച്ചത്. രക്തഗ്രൂപ്പിലെ പൊരുത്തമില്ലായ്മ മറികടന്നു ജില്ലയില്‍ നടത്തിയ ആദ്യത്തെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയാണിത്. ഒ പോസിറ്റീവ് ഗ്രൂപ്പായ പെണ്‍കുട്ടിക്ക് എ പോസിറ്റീവ് ഗ്രൂപ്പായ 51 കാരി മാതാവിന്റെ വൃക്ക മാറ്റി വെയ്ക്കുകയായിരുന്നു. നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ട്രാന്‍സ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ.മഞ്ജുള രാമചന്ദ്രന്‍, യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും റീനല്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ.വിജയ് രാധാകൃഷ്ണന്‍,, കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.കൃഷ്ണന്‍.സി  എന്നിവരുടെ നേതൃത്വത്തിലായിരുന്നു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. 

ഒന്നരവയസ്സുമുതല്‍ വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു പെണ്‍കുട്ടി. തുടര്‍ പരിശോധനയില്‍ ഐജിഎ നെഫ്രോപ്പതി എന്ന രോഗമാണെന്നു തിരിച്ചറിഞ്ഞു. ചികിത്സയോടൊപ്പം പെണ്‍കുട്ടി സ്‌കൂള്‍ പഠനവും തുടര്‍ന്നിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ രണ്ട് വര്‍ഷം മുന്‍പ് 80 ശതമാനത്തില്‍ അധികം മാര്‍ക്കോടെ ഉന്നത വിജയം നേടുകയും ചെയ്തു. പ്ലസ് വണ്‍ ക്ലാസിലേക്ക് അഡ്മിഷന്‍ എടുത്തെങ്കിലും രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു പഠനം തുടരാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഡയാലിസിസിലൂടെയാണ് മുന്നോട്ട് പോയത്. 



രോഗം ഭേദമാക്കുന്നതിന് വൃക്കമാറ്റിവയ്ക്കല്‍ മാത്രമായിരുന്നു  മാര്‍ഗം. അനുയോജ്യമായ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട വൃക്ക ലഭിക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും ലഭിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിവെയ്ക്കല്‍ അനിവാര്യമായി വന്നതോടെയൊണ് മാതാവിന്റെ ഗ്രൂപ്പ് വേറെയാണെങ്കിലും സങ്കീര്‍ണ്ണമായ എബിഒ ഇന്‍കോംപ്ക്ടാബിള്‍  ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.? ?

ഗ്രൂപ്പ് മാറിയുള്ള വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ രക്തസ്രാവം ഉണ്ടാകാനും വൃക്ക ശരീരം സ്വീകരിക്കാതെ വരാനും ഇന്‍ഫെക്ഷന്‍ ഉണ്ടാകാനും സാധ്യത ഏറെയായിരുന്നു. ഈ വെല്ലുവിളികള്‍ അതിജീവിച്ചാണ് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. 

നെഫ്രോളജി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ.തോമസ് മാത്യു, ഡോ.തരുണ്‍ ലോറന്‍സ്, യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ആല്‍വിന്‍ ജോസ്.പി, അനസ്‌തേഷ്യോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ലിബി.ജെ.പാപ്പച്ചന്‍, കണ്‍സള്‍ട്ടന്റും ട്രാന്‍സ്പ്ലാന്റ് അനസ്‌തേഷ്യറ്റുമായ ഡോ.ജെയിംസ് സിറിയക് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി. 

ശസ്ത്രക്രിയെ തുടര്‍ന്നു സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ പെണ്‍കുട്ടി മുടങ്ങി പോയ പ്ലസ് വണ്‍ പഠനത്തിലേക്ക് വീണ്ടും തിരിച്ചെത്താനുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.
05. 
പാലാ വെള്ളപ്പാട്ട് വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകിട്ട് നടന്ന ജീവിത എഴുന്നള്ളത്ത് ഭക്തിനിര്‍ഭരമായി.  മാവേലിക്കര മുളയ്ക്കല്‍ മഠത്തില്‍ ജയപ്രകാശ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ജീവിത എഴുന്നള്ളിപ്പ് നടന്നത് . ളാലം മഹാദേവ ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നീങ്ങിയ ജീവിത എഴുന്നള്ളിപ്പിന് ഭക്തിനിര്‍ഭരമായ എതിരേല്‍പ്പ് നല്‍കി 

Post a Comment

0 Comments