Breaking...

9/recent/ticker-posts

Header Ads Widget

പത്താമുദയ മഹോത്സവം നടന്നു.



കിഴപറയാര്‍ കുന്നേല്‍ ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം നടന്നു. രാവിലെ മുതിരെന്തികാവില്‍ നിന്നും കുംഭകുട ഘോഷയാത്ര ആരംഭിച്ചു. ചെണ്ടമേളത്തിന്റെയും വിളക്കാട്ടത്തിന്റെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ നിരവധിഭക്തര്‍ പങ്കു ചേര്‍ന്നു . 


കുംഭകുട അഭിഷേകത്തെ തുടര്‍ന്ന് പൂമൂടല്‍ നടന്നു. മഹാപ്രസാദമൂട്ടും ഉണ്ടായിരുന്നു. കളമെഴുത്ത്, ഉച്ചപ്പാട്ട് എന്നിവയും നടന്നു. വൈകീട്ട് തായമ്പക , കൈ കൈകൊട്ടിക്കളി , താലപ്പൊലി എതിരേല്‍പ്പ്, മഹാഗുരുതി തുടങ്ങിയവയാണ് പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്നത്.

Post a Comment

0 Comments