കെഎം മാണിയുടെ ചരമവാര്‍ഷികദിനത്തില്‍ ദേവാലയത്തിലും കബറിടത്തിങ്കലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. രാവിലെ കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം കബറിടത്തിങ്കല്‍ ഒപ്പീസ് നടത്തി. കേരള കോണ്‍ഗ്രസ് എം നേതാക്കളടക്കം 100 കണക്കിനാളുകള്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.
ജോസ് കെ മാണി എംപി, കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മ, മരുമകള്‍ നിഷ ജോസ് കെ മാണി, മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് എന്‍ ജയരാജ്, എംഎല്‍എ അഡ്വ സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, മുന്‍ എംപി തോമസ് ചാഴിക്കാടന്‍, പ്രൊഫസര്‍ ലോപ്പസ് മാത്യു, ജോണി നെല്ലൂര്‍, ടോബിന്‍ കെ അലക്‌സ്, രാജേഷ് വാളിപ്ലാക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments