Breaking...

9/recent/ticker-posts

Header Ads Widget

കൊല്ലപ്പള്ളി ഗുരുദേവക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്ര ഭക്തിനിര്‍ഭരമായി



കൊല്ലപ്പള്ളി ഗുരുദേവക്ഷേത്രത്തിലെ പതിനേഴാമത് പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ഭക്തിനിര്‍ഭരമായ താലപ്പൊലി ഘോഷയാത്ര നടന്നു. എസ്എന്‍ഡിപി യോഗം  കൊല്ലപ്പള്ളി ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പതിനേഴാമത് പ്രതിഷ്ഠാദിന മഹോത്സവമാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടന്നത്.  ബുധനാഴ്ച വൈകിട്ട് 5:00ന് നടതുറപ്പ്, ദീപാരാധന എന്നിവ നടന്നു. കലാസന്ധ്യയുടെ ഉദ്ഘാടനം  യൂണിയന്‍ ചെയര്‍മാന്‍ OM സുരേഷ് ഇട്ടിക്കുന്നേല്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ സജീവ് വയലാ, കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

 ടിവി താരം ജോബി പാലായുടെ കോമഡി ഷോ, തിരുവാതിര കളി, ഡാന്‍സ്, കരോക്കെ ഗാനമേള എന്നിവ കലാ സന്ധ്യയില്‍ നടന്നു. ഏപ്രില്‍ 3, വ്യാഴാഴ്ച രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം നടന്നു. കുഞ്ഞുമോള്‍ വിനോദ് മൂന്നിലവ് പ്രഭാഷണം നടത്തി. 12.30 ന് മഹാ ഗുരുപൂജയും തുടര്‍ന്ന് പ്രസാദ ഊട്ടും നടന്നു. വൈകിട്ട് ആറുമണിക്ക് പ്രൗഡഗംഭീരമായ താലപ്പൊലി ഘോഷയാത്ര ആരംഭിച്ചു. താലപ്പൊലി, രഥം, ചെണ്ടമേളം കരകാട്ടം, ദേവ നൃത്തം എന്നിവയുടെ അകമ്പടിയോടെ  അന്തീനാട് സനീഷ് ചിറയിലിന്റെ വസതിയില്‍ നിന്നും ഘോഷയാത  ആരംഭിച്ചു. നൂറുകണക്കിന് ഭക്തരാണ് താലമേന്തി ഘോഷയാത്രയില്‍ പങ്കെടുത്തത്. ഘോഷയാത്രയ്ക്ക് അന്തീനാട് മഹാദേവ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. അന്തീനാട് NSS കരയോഗം പ്രസിഡന്റ് K മനോജ് ഹാരാര്‍പ്പണം നടത്തി. കരയോഗം ഭാരവാഹികളായ KS പ്രവീണ്‍ കുമാര്‍, സുരേന്ദ്രന്‍ നായര്‍, സതീശന്‍ ബി.ആര്‍, ബിജി മനോജ്, സുധാ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഏഴര യോടെ ഘോഷയാത്ര ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് താലം അഭിഷേകവും  ദീപാരാധനയും നടന്നു. ശാഖ ചെയര്‍മാന്‍ സാബു കോടൂര്‍, കണ്‍വീനര്‍ സി.റ്റി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments