അയര്‍ക്കുന്നം കെപിഎംഎസ്. ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ ഡോ. ബി ആര്‍. അംബേദ്കര്‍ ജയന്തി അനുസ്മരണ സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് സീന ബിജു ഉദ്ഘാടനം നിര്‍വഹിച്ചു. ശാഖാ പ്രസിഡണ്ട്. പി കെ സലിം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുന്‍ മെമ്പര്‍ ബിജു നാരായണന്‍, ശാഖ സെക്രട്ടറി. ഇ പി. ഉദയകുമാര്‍, യൂണിയന്‍. വൈസ് പ്രസിഡണ്ട്. അനില്‍കുമാര്‍ കെ., യൂണിയന്‍ കൗണ്‍സില്‍ അംഗം. രാജീവ് പി രാജന്‍, രാജപ്പന്‍ കെ സി., ബിനോയ് എന്‍ ടി. പൊന്നമ്മ രാജു എന്നിവര്‍ പ്രസംഗിച്ചു. അക്ഷര പഞ്ചമി പുരുഷ സ്വയം സഹായ സംഘത്തിലെ അംഗങ്ങളുടെ നിക്ഷേപ പദ്ധതി ഫണ്ട് സമാഹാരണവും ചടങ്ങില്‍ നിര്‍വഹിച്ചു.
0 Comments