Breaking...

9/recent/ticker-posts

Header Ads Widget

KPMS ഏറ്റുമാനൂര്‍ യൂണിയന്‍ വാര്‍ഷിക സമ്മേളനം



ആചാര അനുഷ്ടാനങ്ങളില്‍ കാലഘട്ടത്തിനനുസരിച്ചുള്ള അനിവാര്യമായ മാറ്റങ്ങള്‍ വരുത്തികൊണ്ട് കേരളം ആര്‍ജ്ജിച്ച നവോത്ഥാന മുന്നേറ്റങ്ങള്‍ ശക്തി പകരണമെന്ന് കെ.പി.എം. എസ് സംസ്ഥാന ട്രഷറര്‍ അഡ്വ.എ. സനീഷ് കുമാര്‍ പറഞ്ഞു. കെ.പി.എം.എസ് ന്റെ 54 - ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഏറ്റുമാനൂര്‍ യൂണിയന്‍ വാര്‍ഷിക സമ്മേളനം നീണ്ടൂര്‍ പബ്ലിക ലൈബ്രറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴ കടപ്പുറത്ത് ഏപ്രില്‍ 11 ന് 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ യൂണിയനില്‍ നിന്നും 3000 അംഗങ്ങളെ പങ്കെടുപ്പിക്കുവാന്‍ സമ്മേളനം തീരുമാനിച്ചു. യൂണിയന്‍ പ്രസിഡന്റ് ഇ.കെ. തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റംഗം മനോജ് കൊട്ടാരം, സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാര്‍ ,പ്രഭു രാജു , ബിനീഷ് കുമാര്‍ , കെ.ഡി.രാജു ,സുജ സാനു, സുധീഷ് റ്റി. ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി കെ.ആര്‍. വിനോദ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സി.ഡി. ഷാജിമോന്‍ കണക്കും അവതരിപ്പിച്ചു.  പുതിയ ഭാരവാഹികളായി ഇ.കെ. തങ്കപ്പന്‍ (പ്രസിഡന്റ്), വിനോദ് കുമാര്‍ കെ ആര്‍ (സെക്രട്ടറി ),  ബിനീഷ് മോന്‍ കെ പി (ട്രഷറര്‍ )  തുടങ്ങി 14 അംഗകമ്മറ്റിയേയും തിരഞ്ഞെടുത്തു.

Post a Comment

0 Comments