Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം.



വൈക്കം പാലാ റൂട്ടില്‍ മരങ്ങാട്ടുപള്ളി ഇല്ലിക്കലില്‍ കയറ്റം കയറിവന്ന കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം. ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് പിന്നിലേക്ക് ഉരുണ്ട ബസ് പുറകെയെത്തിയ കാറിലേക്ക് ഇടിച്ചു കയറി. കാറില്‍ ഇടിച്ച ശേഷം വീണ്ടും പിന്നിലേക്ക് ഉരുണ്ട ബസ് സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. കാര്‍ യാത്രക്കാരായ തിടനാട് സ്വദേശികള്‍ക്ക് നിസ്സാര പരിക്കേറ്റു. 

ബസ് മതിലില്‍ ഇടിക്കാതെ മറുഭാഗത്തേക്ക് പോയിരുന്നെങ്കില്‍ ബസ് വലിയതാഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിന്റെ തീവ്രത വര്‍ദ്ധിക്കുമായിരുന്നു. അപകട സമയത്ത് ബസ്സില്‍ യാത്രക്കാര്‍ കുറവായിരുന്നതിനാലും, മറ്റു വാഹനങ്ങള്‍ പിന്നാലെ  വരാതിരുന്നതിനാലും വലിയ അപകടം ഒഴിവായി. രാത്രി 7.30 ഓടെയാരുന്നു ആയിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസ്സുകളില്‍ യഥാ സമയങ്ങളില്‍ പരിശോധനകള്‍ നടത്താത്തതും, അറ്റകുറ്റപ്പണികള്‍ നടത്താത്തതുമാണ് ഇത്തരം അപകടങ്ങളിലേയ്ക്ക്  വഴിവെയ്ക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്.

Post a Comment

0 Comments