കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഉറങ്ങിപോയതിനെ തുടര്‍ന്ന് സ്വകാര്യബസില്‍ തട്ടി അപകടം. പാലാ കിഴതടിയൂര്‍ ജംഗ്ഷനില്‍ വൈകിട്ട് രണ്ടേമുക്കാലോടെയാണ് അപകടമുണ്ടായത്. തൊടുപുഴയില്‍ നിന്നും പാലായിലേയ്ക്ക് വന്ന ബസാണ് ചാവറ സ്‌കൂളിന് മുന്‍വശത്ത് വച്ച് അപകടത്തില്‍പെട്ടത്. ബസ് ഡ്രൈവര്‍ ഉറങ്ങിയതോടെ തൊടുപുഴയിലേയ്ക്ക് പോയ സ്വകാര്യ ബസിന് നേരെ കെഎസ്ആര്‍ടിസി ബസ് എത്തുകയായിരുന്നു. സ്വകാര്യ ബസ് ഡ്രൈവര്‍ വെട്ടിച്ചതോടെ കെഎസ്ആര്‍ടിസി ബസ് സ്വകാര്യബസിന്റെ ബോഡിയില്‍തട്ടി മുന്നോട്ട് പോയി.
ഇരു ബസുകളും പെട്ടെന്ന് നിര്‍ത്തിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ഇരു ബസുകളിലെയും യാത്രക്കാര്‍ക്ക് അപകടത്തില്‍ സാരമായി പരികേറ്റു. ഒരാളുടെ കാലിന് ഒടിവുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. പരുക്കേറ്റ യാത്രക്കാരി അങ്കമാലി സ്വദേശിനി ദിവ്യ.ജി.നായരെ ( ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. പാലാ ഫയര്‍ഫോഴ്‌സും അപകടവിവരമറിഞ്ഞ ആംബുലന്‍സുകളും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ കുമ്മണ്ണൂരിലും മിനിയാന്ന് രാത്രി മരങ്ങാട്ടുപിള്ളിയ്ക്ക് സമീപവും കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടിരുന്നു.
0 Comments