പെന്‍ഷന്‍കാരുടെ അവകാശ നിഷേധത്തില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ സബ് ട്രഷറിയുടെ
മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി. വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ജി. ഗോപകുമാര്‍ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.ജി. വിനയന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോയി പൂവംനില്‍ക്കുന്നതില്‍ സംഘടനാ ഭാരവാഹികളായ ജയശങ്കര്‍ പ്രസാദ്, സാബു ജോസ്, ജോസഫ് മണ്ഡപത്തില്‍ ടി.പി വര്‍ഗീസ് , ആര്‍. രവികുമാര്‍, ബി. രാജീവ്, കെ.എസ് ജോസഫ്, ജോണ്‍സണ്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments