കെ.എസ്.എസ്.പി.എ യുടെ നേതൃത്വത്തില്‍ പാലാ ട്രഷറിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. UDF പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ സതീഷ് ചൊള്ളാനി ധര്‍ണ്ണ ഉദ്ഘടനം ചെയ്തു. പെന്‍ഷന്‍കാരുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും അനുവദിക്കാതെ, ഫലത്തില്‍ നിഷേധിക്കുന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെതെന്ന് പ്രൊഫ.സതീശ് ചൊള്ളാനി പറഞ്ഞു.പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ പെന്‍ഷന്‍കാരോട് കാണിക്കുന്ന അവഗണനക്കും അവകാശ നിഷേധത്തിനുമെതിരെയാണ് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ സബ്ബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തിയത്.
7 ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലുള്ള അപാകതകള്‍ പരിഹരിക്കുക, കേരളത്തെ ലഹരി മുക്തമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. KSSPA നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് അഗസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. സണ്ണി മൈക്കിള്‍, ടി.വി ജയമോഹന്‍, പി.ജെ ജോസഫ് പുളിക്കല്‍, എ.ജെ ദേവസ്യ, കെ.എ സാലിക്കുട്ടി, ഷേര്‍ലി ആന്‍ഡ്രൂസ്, കെ.കെ ജോസഫ്, ബി.ശ്രീകുമാര്‍ ,പ്രേം ജോസഫ്, അംബിക ബേബി, കെ.ജെ ജോയി, ജോസ് ടി.കെ, ജോണ്‍സണ്‍ കൊച്ചുപുര, ജോജി ജോണ്‍, സാബു മാത്യു, ബാബു കെ.എന്‍, സാബു സി.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments