കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി അമിത് പോലീസ് പിടിയിലായി. തൃശൂര്‍ മാളക്ക് സമീപം മേലാടൂരില്‍ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണ്‍ സിഗ്‌നലുകളും മറ്റും പരിശോധിച്ചാണ് മാളയിലെ കോഴിഫാമില്‍ നിന്നും ഇയാളെ പിടികൂടിയത്. അസം സ്വദേശിയായ ഇയാള്‍ കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ഇയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലിയിലെ ഫിംഗര്‍ പ്രിന്റ് അമിതിന്റേത് തന്നെയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മോഷണ കേസില്‍ അറസ്റ്റിലായപ്പോള്‍ ശേഖരിച്ച ഫിംഗര്‍ പ്രിന്റും കോടാലിയിലെ ഫിംഗര്‍ പ്രിന്റും ഒന്നാണെന്ന് സ്ഥിരീകരിച്ചു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളില്‍ വിരലടയാളങ്ങളും പരിശോധിച്ചു. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമെന്ന് പോലീസ് വിലയിരുത്തുന്നു.
0 Comments