അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കുടുംബശ്രീയില്‍ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും , കുറ്റക്കാരെ ഉടന്‍ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിഡിഎസ് ഓഫീസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഡിസിസി ജനറല്‍ സെക്രട്ടറി എം.മുരളി ഉദ്ഘാടനം ചെയ്തു . കാണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അദ്ധ്യക്ഷത വഹിച്ചു. സി പി എമ്മിലെ പ്രദേശികനേതൃത്വത്തിലെ ചിലര്‍ക്ക് ഈ സാമ്പത്തിക തിരിമറിയുമായി ബന്ധമുണ്ടന്നും ലിങ്കേജ് വായ്പ എടുത്ത എല്ലാ കുടുംബശ്രീയിലേയും അംഗങ്ങളെ വായ്പ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ബോധിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും പണം തിരിച്ചടച്ച് നിയമ നടപടിയില്‍ നിന്ന് രക്ഷപെടാന്‍ നടത്തുന്ന ശ്രമങ്ങള്‍ അനുവദിക്കില്ലന്നും നേതാക്കള്‍ പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോറോയി പൊന്നാറ്റില്‍, ഹരിപ്രകാശ് മാന്നാനം, ജോജോ ആട്ടയില്‍, ബി മോഹന ചന്ദ്രന്‍, ടോമി മണ്ഡപം, ജോസഫ് എട്ടു കാട്ടില്‍, ടോം പണ്ടാരക്കളം, രാജന്‍ ചൂരക്കുളം, ജോര്‍ജ് പുളിങ്കാല, കുര്യാക്കോസ് കക്കുത്തനായില്‍, ദിലീപ് തിരുമുറ്റത്തില്‍, മത്തായി കല്ലുവെട്ടാoകുഴി, സിബി തടത്തില്‍, ജോഷി തകിടിയേല്‍, ശ്രീമതി സജി ഒ എ , സനില്‍ കാട്ടാത്തി,, ജോജോ പുന്നക്കാ പള്ളി, ബാബു ഒതളമറ്റം, ബെന്നി പാറയില്‍, ,രാജൂ കളരിക്കല്‍, മുരളി കാരിത്താസ്, തങ്കച്ചന്‍ മണ്ണുശ്ശേരി എന്നിവര്‍ സംസാരിച്ചു.
0 Comments