Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു.



ഏറ്റുമാനൂര്‍ പാലാ റോഡില്‍ കുമ്മണ്ണൂരിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇടുക്കി സ്വദേശി എബിന്‍ ജെയിംസ് (22 ) തൊടുപുഴ സ്വദേശി ഡിയോണ ജോസ്  (14 ) പാക്കില്‍ സ്വദേശിനി വിജയകുമാരി (58 ) കൂത്താട്ടു കുളം സ്വദേശി ജോര്‍ജ് ( 60 ) തുടങ്ങാനാട് സ്വദേശികളും അമ്മയും മകനുമായ അജിത (43 ) അനന്ദു ( 12 ) എന്നിവരെ പാലാ മാര്‍ ശ്ലീവ ആശുപുത്രിയില്‍ പ്രവേശിപ്പിച്ചു. 

ബസില്‍ 50ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു.  ഉച്ചയ്ക്ക് 2.30 യോടെ കുമ്മണ്ണൂര്‍ ഭാഗത്ത് വച്ചായിരുന്നുഅപകടം. കട്ടപ്പനയിലേയ്ക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ് ബസാണ് അപകടത്തില്‍പെട്ടത്. കട്ടപ്പന ഡിപ്പോയുടെതാണ് ബസ്. നിയന്ത്രണംവിട്ട ബസ് റോഡരികിലെ മരത്തിലിടിച്ചാണ് നിന്നത്. ബസിന്റെ മുന്‍വസത്തെ ചില്ല തകര്‍ന്നു. ബസിന്റെ ഇടതുവശത്തെ ടയര്‍ഭാഗത്ത് നിന്നും ശബ്ദം കേട്ടതായും വാഹനം നിയന്ത്രണം വിടുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Post a Comment

0 Comments