കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മീനഭരണി മഹോല്‍സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. മീനഭരണിയോട് അനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും കുംഭകുട ഘോഷയാത്ര കുമ്മണ്ണൂരിലേയ്ക്ക് എത്തി. കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര സംരക്ഷണമിതിയുടെ ആഭിമുഖ്യത്തില്‍ മീനഭരണി ദിവസത്തില്‍ കിടങ്ങൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രസന്നിധിയില്‍ നിന്നും കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ദേവീക്ഷേത്രത്തിലേക്ക് കുംഭകുടഘോഷയാത്ര നടത്തി. ഘോഷയാത്രയ്ക്ക് പമ്പമേളവും പാണ്ടിമേളവും അകമ്പടിയേകി.
ദാരിക നിഗ്രഹത്തിനുശേഷം ഭദ്രകാളി സന്തോഷാധിക്യത്താല്‍ ചെയ്ത നൃത്തത്തെയാണ് കുംഭകുടനൃത്തം കൊണ്ട് സൂചിപ്പിക്കുന്നത്. ദേവിയുടെ സന്തതസഹചാരിണികളായ മറ്റു ദേവിമാരും ഭൂതഗണങ്ങളും ഭൂസ്പര്‍ശത്തെ സൂചിപ്പിക്കുന്നതും ഔഷധഗുണമുള്ളതുമായ മഞ്ഞള്‍ നിറച്ച കുംഭവുമായി ദേവിക്കുചുറ്റും നൃത്തം ചെയ്തുകൊണ്ട് അകമ്പടി സേവിക്കുകയും ദേവിയെ മഞ്ഞളിനാല്‍ അഭിഷേകം ചെയ്തുവെന്നുമാണ് സങ്കല്പം. ഈ സങ്കല്പമാണ് കുംഭകുടനൃത്തത്തില്‍ അടങ്ങിയിട്ടുള്ളത്. മനസ്സും ശരീരവും ദേവിക്ക് സമര്‍പ്പിക്കലാണ് മഞ്ഞള്‍ നിറഞ്ഞ കുംഭകുടം സമര്‍പ്പിക്കല്‍. ചേര്‍പ്പുങ്കല്‍, മാറിയിടം, കുമ്മണ്ണൂര്‍ ഭദ്രേശ്വരം ശിവക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള കുംഭകുട ഘോഷയാത്രകളും കുമ്മണ്ണൂരിലെത്തി. ഘോഷയാത്ര നടയ്ക്കാംകുന്ന് ദേവീക്ഷേത്രത്തിലെത്തിയതിനെ തുടര്‍ന്ന് തുടര്‍ന്ന് കുംഭകുടഅഭിഷേകവും നടന്നു. ഉച്ചയ്ക്ക് തിരുവാഭരണം ചാര്‍ത്തി ഉച്ചപൂജയും നടന്നു.
0 Comments