Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം പാറക്കുടിയില്‍ കൊട്ടാരം ക്ഷേത്രത്തില്‍ സര്‍പ്പപൂജ



കുറിച്ചിത്താനം പാറക്കുടിയില്‍ കൊട്ടാരം ക്ഷേത്രത്തില്‍ സര്‍പ്പപൂജ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സര്‍പ്പക്കാവില്‍ കുടികൊള്ളുന്ന നാഗരാജാവിനും നാഗയക്ഷിക്കും സര്‍പ്പങ്ങള്‍ക്കും നൂറും പാലും സമര്‍പ്പണവും അപ്പം നിവേദ്യവും പ്രത്യേക പൂജകളുമാണ് നടന്നത്. മേല്‍ശാന്തി രഞ്ജീഷ് നമ്പൂതിരി സര്‍പ്പപൂജയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. രാവിലെ മഹാഗണപതിഹോമം തുടര്‍ന്ന് യക്ഷി ഭഗവതി ദേവസ്ഥാനത്തും  ധര്‍മ്മശാസ്താവ് രക്ഷസ് എന്നീ ഉപദേവതകള്‍ക്കുമുള്ള വിശേഷാല്‍ പൂജകളും  നടന്നു. 

രാവിലെ 9.30 യോടെ നടന്ന പൂജകളിലും നൂറുംപാലും സമര്‍പ്പണ ചടങ്ങുകളിലും നിരവധി ഭക്തര്‍ പങ്കെടുത്തു. അപൂര്‍വ്വ സസ്യജാലങ്ങളും ഔഷധസസ്യങ്ങളും നിറഞ്ഞ  പാരമ്പര്യ തനിമയോടെ സംരക്ഷിച്ചു പോരുന്ന സര്‍പ്പക്കാവില്‍ പരമ്പരാഗത രീതിയിലാണ് എല്ലാ വര്‍ഷവും സര്‍പ്പ പൂജ നടക്കുന്നത്. പാറക്കുടിയില്‍ കൊട്ടാരം ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ആയിരത്തിലെറെ വര്‍ഷം പഴക്കമുള്ള കൊട്ടാരവും സര്‍പ്പക്കാവും സംരക്ഷിച്ചു നിലനിര്‍ത്തിപ്പോരുന്നത്. ട്രസ്റ്റ് ഭാരവാഹികളായ M Sഗിരീശന്‍നായര്‍ മണിമല, ശിവരാമന്‍ നായര്‍ കോയിക്കാട്ട് , ജയപ്രകാശ് കിഴക്കെ ചെമ്മല ശ്രീജിത് ജ്യോതിശ്രീ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments