കുടുംബത്തിന്റെ കെട്ടുറപ്പുകള്‍ നഷ്ടപ്പെടുന്നതാണ് മക്കള്‍ മയക്കുമരുന്നിലേക്ക് വഴിമാറാനുള്ള പ്രധാന കാരണമെന്ന് പാലാ ജനറല്‍ ആശുപത്രിയിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആശ മരിയ പോള്‍ പറഞ്ഞു. കൂട്ടായ പ്രാര്‍ത്ഥനകളും കൂട്ടായ ഭക്ഷണംകഴിക്കലും ഇന്ന് കുടുംബങ്ങളിലില്ലാതെയായിരിക്കുന്നു. മക്കള്‍ മയക്കുമരുന്നിനും മറ്റും അടിമകളായാല്‍ അതിന് പ്രധാന കാരണം കുടുംബത്തിലെ ഈ മാനസിക വിള്ളലുകളാണെന്നും അവര്‍ പറഞ്ഞു.
ഏഴാച്ചേരി ശ്രീരാമകൃഷ്ണ വിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ നടന്ന മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍തല ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു ആശ മരിയ പോള്‍. സമ്മേളനം മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍ ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ താലൂക്കിലെ 105 കരയോഗങ്ങളിലും ലഹരി വിരുദ്ധ ബോധവല്‍ക്കരണ തുടര്‍പരിപാടികള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കരയോഗം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചിത്രലേഖ വിനോദ്, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, തങ്കപ്പന്‍ കൊടുങ്കയം, വിജയകുമാര്‍ ചിറയ്ക്കല്‍, പ്രസന്നന്‍ കാട്ടുകുന്നത്ത്, ഗോപകുമാര്‍, ബാബു പുന്നത്താനം, ആര്‍. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments