Breaking...

9/recent/ticker-posts

Header Ads Widget

മാണിസം സിദ്ധാന്തത്തിനെതിരെ മോന്‍സ് ജോസഫ്



മാണിസം എന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ പുതിയ സിദ്ധാന്തത്തിനെതിരെ മോന്‍സ് ജോസഫ്. മാണിസാറിനെ അപമാനിക്കുന്ന ഒരു നീക്കത്തിലും കൂട്ടുനില്‍ക്കില്ല. അധ്വാന വര്‍ഗ്ഗ സിദ്ധാന്തത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് കേരളത്തിന് സംഭാവന ചെയ്ത അധ്വാനവര്‍ഗ സിദ്ധാന്തത്തില്‍ ഉറച്ചുനില്‍ക്കുന്നു. മാണി സാറിനെ അപമാനിക്കാനായി പുതിയ പേരിട്ടു പുതിയ സിദ്ധാന്തവുമായി വന്നാല്‍ കേരളജനത പുച്ഛിച്ചുതള്ളും. ജോസ് കെ മാണി വിഭാഗം അധ്വാന വര്‍ഗ സിദ്ധാന്തത്തെ  ഉപേക്ഷിച്ചാല്‍  തങ്ങള്‍ ഏറ്റെടുക്കുമെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.



Post a Comment

0 Comments