Breaking...

9/recent/ticker-posts

Header Ads Widget

കുംഭകുട ഘോഷയാത്ര നടന്നു



മാറിയിടം  മങ്കൊമ്പ് കാവ് ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച കുംഭകുട ഘോഷയാത്ര നടന്നു. കടപ്ലാമറ്റം ഇട്ടിയപ്പാറ ഗുരുദേവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച കുംഭകുട ഘോഷയാത്രയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് കുംഭകുട അഭിഷേകവും നടന്നു. രാവിലെ ഗണപതിഹോമം നവകം പഞ്ചഗവ്യം എന്നിവയ്ക്ക് ബ്രഹ്‌മശ്രീ കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി , ബ്രഹ്‌മശ്രീ കടിയക്കോല്‍ മധുസൂദനന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. 

വൈകിട്ട് താലപ്പൊലി ഘോഷയാത്ര, ഘോഷയാത്ര എതിരേല്‍പ്പ് ഭഗവതിക്ക് കളമെഴുത്തും പാട്ടും കളംകണ്ട് തൊഴലും എന്നിവയാണ് രണ്ടാം ഉത്സവത്തിലെ പ്രധാന ചടങ്ങുകള്‍. മൂന്നാം ഉത്സവ ദിവസമായ വെള്ളിയാഴ്ച ഗണപതിഹോമം, വിശേഷാല്‍ പൂജ, പുരാണ പാരായണം ,പ്രസാദമൂട്ട് ,  വൈകിട്ട് 5.30ന് പഞ്ചാരിമേളം. 6.30 മുതല്‍ ദീപക്കാഴ്ച എന്നിവ നടക്കും. രാത്രി ഏഴിന് ദര്‍ശന പ്രാധാന്യമുള്ള ശാസ്താവിന് കളമെഴുത്തും പാട്ടും കളംകണ്ട് തൊഴലും നടക്കും.

Post a Comment

0 Comments