Breaking...

9/recent/ticker-posts

Header Ads Widget

മണ്ണയ്ക്കനാട് കാവില്‍ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര ഉത്സവം 8,9,10 തീയതികളില്‍



മണ്ണയ്ക്കനാട് കാവില്‍ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര ഉത്സവം 8,9,10 തീയതികളില്‍ നടക്കും. ഏപ്രില്‍ 8 ന്  ഒന്നാം ഉത്സവദിനത്തില്‍  8.30 ന് കളംപൂജ, വൈകിട്ട് 6.30 ന് കളംപാട്ട് ,, പൂര്‍വജ   നന്ദകുമാറിന്റെ സോപാന സംഗീതം, തുടര്‍ന്ന് തിരുവാതിരക്കളി, ,  ശാസ്ത്രീയ നൃത്തം, , കൈകൊട്ടിക്കളി. ,  സംഗീത സദസ്സ് എന്നിവ നടക്കും. രണ്ടാം ഉത്സവ ദിവസമായ ഏപ്രില്‍ 9 ന് രാവിലെ 7.45 പൊങ്കാല വഴിപാട് ആരംഭിക്കും. മേല്‍ശാന്തി സന്ദീപ് കൃഷ്ണന്‍ പണ്ടാല അടുപ്പില്‍ അഗ്‌നി പകരും. 9.30 ന് പൊങ്കാല സമര്‍പ്പണം , വൈകിട്ട് 5 ന് ഊരാണ്മ കുടുംബങ്ങളിലേക്ക് ഇറക്കിപ്പൂജ എന്നിവ നടക്കും. 


വൈകീട്ട് സംഗീത സദസ്സ്,   വീരനാട്യം,  നൃത്തനൃത്യങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. ഏപ്രില്‍ 10 ന് മീനപ്പൂര ദിനത്തില്‍ രാവിലെ 9.30 ന് ചിറയില്‍ ജലാധിവാസ ഗണപതി ശാസ്താ ക്ഷേത്രത്തില്‍ നിന്നും കുംഭകുട ഘോഷയാത്ര ആരംഭിക്കും., 11.30 ന് കുംഭകുടം അഭിഷേകം നടക്കും . വൈകീട്ട് 7 ന് ചിറയില്‍ ജലാധിവാസ ഗണപതി ശാസ്താ ക്ഷേത്രത്തില്‍ നിന്നും ദേശവിളക്ക് , 9 ന്  നൃത്ത നാടകം ,  ,12 ന് ഗരുഡന്‍ വരവ് , ഗരുഡന്‍ തൂക്കം. എന്നിവ നടക്കും. ഉത്സവത്തിന്റെ ഭാഗമായി 8 ന് അത്താഴ പ്രസാദ ഊട്ടും 9, 10 തീയതികളില്‍ പ്രഭാത ഭക്ഷണം  പ്രസാദ ഊട്ട് എന്നിവയും ഉണ്ടായിരിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് കെ.എന്‍ നാരായണന്‍ നമ്പൂതിരി, സെക്രട്ടറി എന്‍. നന്ദകുമാര്‍ , ഉത്സവ കമ്മിറ്റി പ്രസിഡന്റ് സുധാകരന്‍ ഒഴുകയില്‍, സെക്രട്ടറി ശ്രീകുമാര്‍ കൊട്ടുപ്പിള്ളിയേല്‍ എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments