ലോക കരള്‍ രോഗ ദിനാചരണത്തിന്റെ ഭാഗമായി പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലെ ഗ്യാസ്‌ട്രോ എന്‍ഡ്രോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ രക്ത പരിശോധന ക്യാമ്പും, സെമിനാറും നടത്തി. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഷേര്‍ലി ജോസ് അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ സൂപ്രണ്ട് ഡോ. മാത്യു തോമസ് സ്വാഗതം ആശംസിച്ചു. സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. സിറിയക് തോമസ് ആശംസകള്‍ നേര്‍ന്നു. ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്‌റ് ഡോ. ദാമോദര്‍ കൃഷ്ണ കരള്‍ സംരക്ഷണത്തെക്കുറിച്ച് സെമിനാര്‍ നയിച്ചു. ഡയറ്റീഷ്യന്‍ രാഖി ജോസഫ് കരള്‍ സംരക്ഷണത്തിനാവശ്യമായ ഭക്ഷണ ക്രമം വിശദീകരിച്ചു.
0 Comments