പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആയുഷ് വകുപ്പിനു കീഴിലുള്ള ഹോമിയോപ്പതി വകുപ്പിന്റെ സേവനങ്ങള്‍ വിപുലപ്പെടുത്തി. വിദദ്ധ ഡോക്ടര്‍മാരാണ് ഹോമിയോ വിഭാഗത്തില്‍ ചികിത്സകള്‍ക്കു നേതൃത്വം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പിനു കീഴിലുള്ള ദേശീയ ഹോമിയോപ്പതി കമ്മീഷന്‍ മെഡിക്കല്‍ അസസ്‌മെന്റ് ആന്‍ഡ് റേറ്റിംഗ് ബോര്‍ഡ് പ്രസിഡന്റായിരുന്ന ഡോ.കെ.ആര്‍.ജനാര്‍ദ്ദനന്‍ നായര്‍ ഹോമിയോപ്പതി വകുപ്പില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായി ചുമതലയേറ്റു. കുറിച്ചി നാഷണല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ മെന്റല്‍ ഹെല്‍ത്ത് മുന്‍ പ്രിന്‍സിപ്പലും സൈക്യാട്രി വിഭാഗം മേധാവിയും ആയിരുന്നു അദ്ദേഹം
. തിങ്കള്‍, ചൊവ്വ, വ്യാഴം എന്നീ ദിനങ്ങളില്‍ ഇദ്ദേഹത്തിന്റെ സേവനം ലഭ്യമാണ്. കിടത്തി ചികിത്സയ്ക്കായും വിപുലമായ സൗകര്യമുണ്ട്. കാന്‍സര്‍ രോഗികള്‍ക്കായി പാലിയേറ്റീവ് മെഡിസിന്‍ ചികിത്സയും ലഭ്യമാണ്. ആധുനിക രീതിയിലുള്ള അലോപ്പതി ചികിത്സയ്‌ക്കൊപ്പം ആയുര്‍വേദം, നാച്ചുറോപ്പതി, ഹോമിയോപ്പതി , സിദ്ധ ചികിത്സ വിഭാഗങ്ങളുമുള്ള മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നിരവധിയാളുകള്‍ ഹോമിയോപ്പതി ചികിത്സക്കായി എത്തുന്നുണ്ട്. കുട്ടികളിലെ ഓട്ടിസത്തിന്റെ ചികിത്സകള്‍ക്കു പ്രമുഖനായ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ഇ.എസ്.രാജേന്ദ്രന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും ലഭ്യമാണ്. ഹോമിയോപ്പതി ചികിത്സയിലെ വിദഗ്ധ ഡോക്ടര്‍മാരായ ഡോ.റോയി സഖറിയ, ഡോ.ഷാന്‍സി റെജി എന്നിവരുടെ സേവനങ്ങളും ലഭ്യമാണ്. രോഗികള്‍ക്ക് സൗജന്യ കണ്‍സള്‍ട്ടേഷന്‍ തുകയില്‍ ഹോമിയോ വിഭാഗത്തിലെ ഡോക്ടര്‍മാരെ കാണുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍, ആയുഷ് വിഭാഗം ഡയറക്ടര്‍ റവ.ഫാ.മാത്യു ചേന്നാട്ട്അറിയിച്ചു.
0 Comments