Breaking...

9/recent/ticker-posts

Header Ads Widget

ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂരമഹോല്‍സവം



മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോല്‍സവത്തിന്റെ മൂന്നാംദിവസമായ വെള്ളിയാഴ്ച രാവിലെ ഒന്‍പതരയ്ക്ക് കലശപൂജ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മുണ്ടക്കൊടി ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. 

തുടര്‍ന്ന് 11ന് കലശാഭിഷേകവും നടന്നു. വൈകിട്ട് 3ന് പുരാണപാരായണം, താലപ്പൊലി ഘോഷയാത്ര, ഗരുഡന്‍ പറവ, സമൂഹപറ, രാത്രി 7.45ന് കൈകൊട്ടിക്കളി എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ക്ഷേത്രം മേല്‍ശാന്തി പ്രവീണ്‍ തിരുമേനി, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എ.എസ് ചന്ദ്രമോഹനന്‍, സെക്രട്ടറി സുധീഷ് കെ.കെ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

Post a Comment

0 Comments