പാലാ മേഖലയിലെ കലാ സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യമായ മീനച്ചില്‍ ഫൈന്‍ ആര്‍ട്‌സ് സൊസെറ്റിയുടെ മുപ്പതാം വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ക്ക് തുടക്കമായി. പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ MLA ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. മീനച്ചില്‍ ഫാസിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് MLA പറഞ്ഞു. പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. സൊസൈറ്റി പ്രസിഡന്റ് രാജേഷ് പല്ലാട്ട് അധ്യക്ഷനായിരുന്നു. സെക്രട്ടറി ബെന്നി മൈലാടൂര്‍ ,നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ ബിജി ജോജോ, നഗരസഭാംഗം ബൈജു കൊല്ലം പറമ്പില്‍, KK രാജന്‍, ഷിബു തെക്കേമറ്റം, വി.എം. അബ്ദുള്ളാ ഖാന്‍, ഉണ്ണി കുളപ്പുറം, ഐഷാ ജഗദീഷ് , ബേബി വലിയ കുന്നത്ത്, വിജി ആര്‍ നായര്‍, വിനയകുമാര്‍ മാനസ , ജോണി വെട്ടിക്കുഴിച്ചാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തെ ആദ്യ പരിപാടിയായി അമ്പലപ്പുഴ അക്ഷര ജ്വാല യുടെ നാടകം 'അനന്തരം' അരങ്ങേറി.
0 Comments