Breaking...

9/recent/ticker-posts

Header Ads Widget

കുംഭകുട ഘോഷയാത്രയും, താലപ്പൊലി ഘോഷയാത്രയും ഭക്തിസാന്ദ്രമായി



കുറവിലങ്ങാട് കാളികാവ് ദേവീക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ചു  നാലാം ഉത്സവ ദിനമായ ചൊവ്വാഴ്ച ക്ഷേത്രത്തിലേക്ക് നടന്ന കുംഭകുട ഘോഷയാത്രയും, താലപ്പൊലി ഘോഷയാത്രയും ഭക്തിസാന്ദ്രമായി. രാവിലെ പള്ളിയമ്പില്‍ നിന്നും, ജനത ജംഗ്ഷനില്‍ നിന്നും കുംഭകുട ഘോഷയാത്രയും, താന്നിക്കല്‍ പ്രദേശത്തു നിന്നും താലപ്പൊലി ഘോഷയാത്രയുമാണ് ക്ഷേത്രത്തിലേക്ക് നടന്നത്. 

കുംഭകുടമേന്തിയ ബാലിക ബാലന്മാരും, വാദ്യമേളങ്ങളും, തെയ്യവും, കരകാട്ടവും കാവടിയുമെല്ലാം ഘോഷയാത്രയ്ക്ക് മിഴിവേകി. ആയില്യം പൂജ, കുംഭകുടം അഭിഷേകം, മഹാപ്രസാദ ഊട്ട്, കാഴ്ചശ്രീബലി, കളമെഴുത്തുംപാട്ടും നാലാം ഉത്സവദിനത്തില്‍  നടന്നു. അഞ്ചാം ഉത്സവദിനമായ  ഏപ്രില്‍ 9ന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട എതിരേല്‍പ്പ്, ഗരുഡന്‍ തൂക്കം, തിരുവരങ്ങില്‍ സോപാനസംഗീതം, നൃത്തനൃത്യങ്ങള്‍, കൈകൊട്ടിക്കളി, നാടകം, ഏപ്രില്‍ 10ന്  ആറാട്ട്ബലി, കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, ആറാട്ട് എതിരേല്‍പ്പ്, 25  കലശം, പൂരംഇടി, ആറാട്ട്‌സദ്യ, തുടങ്ങിയവയും, ഏപ്രില്‍ 13ന്  ക്ഷേത്രത്തില്‍ പൊങ്കാലയും വലിയ പായസവും നടക്കും.

Post a Comment

0 Comments