മണ്ണയ്ക്കനാട് കാവില്‍ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര ഉത്സവത്തിന്റെ ഭാഗമായി പൊങ്കാല നടന്നു. മേല്‍ശാന്തി സന്ദീപ് കൃഷ്ണന്‍ പണ്ടാര അടുപ്പില്‍ അഗ്‌നി പകര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. 9.30 ന് പൊങ്കാല സമര്‍പ്പണം , വൈകിട്ട് 5 ന് ഊരാണ്മ കുടുംബങ്ങളിലേക്ക് ഇറക്കിപ്പൂജ. 7 ന് അഹിന്‍ മനോജിന്റെ സംഗീത സദസ്സ്, 8 ന് ആലപ്പുഴ കലവൂര്‍ വീരനാട്യം കലാസമിതി അവതരിപ്പിക്കുന്ന വീരനാട്യം, 8.45 ന് നൃത്തം എന്നിവയാണ് ബുധനാഴ്ചത്തെ പ്രധാന പരിപാടികള്‍.
മീനപ്പൂര ദിനമായ 10ന് 9.30 ന് ചിറയില്‍ ജലാധിവാസ ഗണപതി ശാസ്താ ക്ഷേത്രത്തില്‍ നിന്നും കുംഭകുട ഘോഷയാത്ര, 11.30 ന് കുംഭകുടം അഭിഷേകം, 7 ന് ചിറയില്‍ ജലാധിവാസ ഗണപതി ശാസ്താ ക്ഷേത്രത്തില്‍ നിന്നും ദേശവിളക്ക് , 9 ന് തിരുവനന്തപുരം എസ്പി തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന നൃത്ത നാടകം , കാളിയൂട്ട് ഭഗവതി ,12 ന് ഗരുഡന്‍ വരവ് , ഗരുഡന്‍ തൂക്കം എന്നിവ നടക്കും.
0 Comments