ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. തലപ്പലം ഗ്രാമപഞ്ചായത്തില്‍ മേലമ്പാറയിലാണ് ടേക്ക് എ ബ്രേക്ക് സ്ഥാപിച്ചത്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ് നെല്ലുവേലില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് അധ്യക്ഷയായിരുന്നു.
ഡിവിഷന്‍ മെമ്പര്‍ ശ്രീകല ആര്‍, തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് ജോസഫ്, വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്സി മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അജിത് കുമാര്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെറ്റോ ജോസഫ്, തലപ്പലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ എല്‍സി തോമസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പ്രേംജി ആര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുധീപ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ അശ്വതി എ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് സാം ഐസക്ക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത സംസാരിച്ചു.
0 Comments