Breaking...

9/recent/ticker-posts

Header Ads Widget

പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.



എലിക്കുളം എംജിഎം യുപി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ റ്റി എസ് രഘു പതാക ഉയര്‍ത്തിയ ചടങ്ങ് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. 1949 മുതല്‍ സ്‌കൂളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. സംഘാടകസമിതി ചെയര്‍മാന്‍ റ്റി എസ് രഘു അധ്യക്ഷത വഹിച്ച. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് പൂര്‍വഅധ്യ പകരെയും വിദ്യാര്‍ത്ഥികളെയും ആദരിച്ചു. 

പ്രൊഫസര്‍ എം കെ രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ എസ് ഷാജി, മാത്യൂസ് മാത്യു പെരുമനങ്ങാട്ട്,  സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ബി ശ്രീകുമാര്‍, സെല്‍വി വില്‍സണ്‍, ഷേര്‍ലി അന്ത്യാകുളം, ദീപ ശ്രീജേഷ്, സുശീലന്‍ പണിക്കര്‍,സി മനോജ്, ഹെഡ്മിസ്ട്രസ് അമ്പിളി കെ എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തസന്ധ്യയുംഅരങ്ങേറി.

Post a Comment

0 Comments