ഒഡീഷയില്‍ പൊലീസിന്റെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും ആക്രമണത്തിന് ഇരയായ ഫാ. ജോഷി ജോര്‍ജിന്റെ വീട് മന്ത്രി വി എന്‍ വാസവന്‍ സന്ദര്‍ശിച്ചു. കുറവിലങ്ങാട് തോട്ടുവായിലുള്ള ഫാ. ജോഷി ജോര്‍ജിന്റെ വീട്ടിലെത്തിയാണ് മന്ത്രി ബന്ധുക്കളെ കണ്ടത്. സഹോദരങ്ങളായ സണ്ണി ജോര്‍ജ്, ജോമോന്‍ ജോര്‍ജ്, ജോയല്‍ ജോര്‍ജ് എന്നിവര്‍ ആക്രമണത്തിന്റെ വിശാദാംശങ്ങള്‍ മന്ത്രിയെ അറിയിച്ചു. തുടര്‍ന്ന് ഫാ. ജോഷി ജോര്‍ജുമായി ഫോണില്‍ സംസാരിച്ച മന്ത്രി എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയതിന് ശേഷമാണ് മടങ്ങിയത്.
എല്ലാ നിയമസഹായവും ഉറപ്പാക്കുമെന്നും വിഷയം മന്ത്രിസഭയില്‍ ഉള്‍പ്പെടെ അവതരിപ്പിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സഹോദരന്‍ ജോയല്‍ ജോര്‍ജ് പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി സുനില്‍, ഏരിയ സെക്രട്ടറി കെ ജയകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് സി ജെ ജോസഫ്, ജില്ലാ കമ്മറ്റിയംഗം കെ പി പ്രശാന്ത്, ഏരിയ കമ്മറ്റിയംഗങ്ങളായ ടി സി വിനോദ്, സദാനന്ദ ശങ്കര്‍, സ്വപ്ന സുരേഷ്, ലോക്കല്‍ സെക്രട്ടറി ടി എസ് എന്‍ ഇളയത് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
0 Comments