മാലിന്യമുക്ത നവകേരളം ലക്ഷ്യമിട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ആവേശം കൊള്ളിക്കുന്നതിനുമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ സംഘഗാനം ജനശ്രദ്ധ നേടുന്നു. ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ജനങ്ങള്‍ക്ക് ആവേശം പകരുന്നതിനുമായി ചിട്ടപ്പെടുത്തിയ ഗാനമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത് .
കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ രാജു നാരായണന്‍ നമ്പൂതിരി രചനയും സംഗീതവും നിര്‍വഹിച്ച ഗാനത്തിന് കെ ഡി മാത്യു ,സോണി അലക്‌സാണ്ടര്‍, സണ്ണി വര്‍ക്കി, മിനി ശശി, സോജി എബ്രാഹം, ലിസ ബാബു, മറിയമ്മ രാജു എന്നിവരും ശബ്ദം നല്‍കിയിരിക്കുന്നു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ് . കൈമളിന്റെ ആശയത്തില്‍ നിന്നുമാണ് ഈഗാനം പിറവിയെടുത്തത്.
0 Comments