പാലാ മുണ്ടുപാലം സെന്റ് തോമസ് കുരിശുപള്ളിയില്‍ നാല്‍പ്പതാം വെള്ളി ആചരണവും ഭക്തി നിര്‍ഭരമായ കുരിശിന്റെ വഴിയും നടത്തി. വൈകിട്ട് 4ന് ആരംഭിച്ച വിശുദ്ധകുര്‍ബാനയെതുടര്‍ന്ന് പള്ളിയില്‍ നിന്നും ആരംഭിച്ച കുരിശിന്റെ വഴി മുണ്ടുപാലം ജംഗ്ഷനിലെത്തി. തുടര്‍ന്ന് വലവൂര്‍ റോഡിലൂടെ ബോയ്‌സ്ടൗണില്‍ ക്രമീകരിച്ചിരുന്ന 7-ാം സ്ഥലത്ത് വികാരി. ഫാ. ജോസഫ് തടത്തില്‍ സന്ദേശം നല്കി.
തുടര്‍ന്ന് ഡേവീസ് നഗറിലൂടെ രാമപുരം റോഡില്‍ പ്രവേശിച്ച് പള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് സമാപന ആശൂര്‍വ്വാദവും നേര്‍ച്ചക്കഞ്ഞി വിതരണവും നടത്തി. വികാരി ഫാ.ജോസഫ് തടത്തില്‍ല സഹവികാരിമാരായ ഫാ.സ്‌കറിയാ മേനാംപറമ്പില്‍, ഫാ. ആന്റണി നങ്ങാപറമ്പില്‍ എന്നിവര്‍ ശുശ്രുഷകള്‍ക്ക് നേതൃത്വം നല്കി.
0 Comments