Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂര്‍ തൃക്കയില്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രില്‍ 27 മുതല്‍ മെയ് രണ്ടു വരെ നടക്കും.



നീണ്ടൂര്‍ തൃക്കയില്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം  ഏപ്രില്‍ 27 മുതല്‍ മെയ് രണ്ടു വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 27-ന് വൈകീട്ട് ദീപാരാധനയ്ക്കുശേഷം തന്ത്രി സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്,സൂര്യകാലടി സൂര്യന്‍ സൂര്യന്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി പോന്നല്ലൂര്‍ ഇല്ലത്ത് പ്രദീപ് ജി നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 

കലാപരിപാടികളുടെ ഉദ്ഘാടനം യുവ നടന്‍ അംബരീഷ് നിര്‍വഹിക്കും. 7.45-ന് വയലിന്‍ സോളോയും ഉണ്ടായിരിക്കും. 28-ന് വൈകിട്ട് ആറിന് കുമ്മനം കെ. ആര്‍ . സത്യനേശന്റെ സംഗീത സദസ് , എട്ടിന് തിരുവാതിര, 29-ന് വൈകീട്ട് ആറിന്  മെഗാ തിരുവാതിര, ഏഴിന് കഥകളി നളചരിതം ഒന്നാം ദിവസം എന്നിവ നടക്കും. ഏപ്രില്‍30-ന് 1.30-ന് ഉത്സവബലി ദര്‍ശനം, രാത്രി, 8.30-ന് നൃത്തസന്ധ്യ, മേയ് ഒന്നിന്  വൈകീട്ട് 5.30-ന് ഭക്തിഗാനസുധ, 8.30-ന് വയലിന്‍ ഫ്യൂഷന്‍, എന്നിവയും നടക്കും.മേയ് രണ്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും. രാവിലെ 7.30-ന് മേട ഷഷ്ഠി സംഗീതോത്സവം, 12.30-ന് ഷഷ്ഠിപൂജ, ഒന്നിന് ആറാട്ട് സദ്യ, 6.30-ന് ആറാട്ട് പുറപ്പാട്, രാത്രി 8.30-ന് കൈപ്പുഴ ആറാട്ട് കടവില്‍ ആറാട്ട്, 10-ന് ആറാട്ട് വരവേല്‍പ്പ്, 12-ന് ആറാട്ട് എഴുന്നള്ളിപ്പ് എന്നിവയാണ് പ്രധാന പരിപാടികള്‍.

Post a Comment

0 Comments