പാലാ അല്‍ഫോന്‍സാ കോളേജില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സമ്മര്‍ ക്യാമ്പിന്റെ നാലാം ദിവസത്തെ പരിപാടികളുടെ ഉദ്ഘാടനം നിഷ ജോസ് കെ. മാണി നിര്‍വഹിച്ചു. അല്‍ഫോന്‍സാ കോളേജിന്റെയും ലയണ്‍സ് 318 ബി യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെയും ജൂവല്‍സ് ഓഫ് പത്തനംതിട്ടയുടെയും സംയുക്താഭിമുഖ്യത്തിലാണ് ദശദിന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ ഷാജി ജോണ്‍ അധ്യക്ഷനായിരുന്നു. ലയന്‍സ് 318 B ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.ഡോ സിസ്റ്റര്‍ മിനിമോള്‍ മാത്യു, ഡോ സിസ്റ്റര്‍ മഞ്ജു എലിസബത്, ഡോ സോണിയ സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
0 Comments