പാലാ ഇടപ്പാടിയില്‍ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകള്‍ ജുവാന സോണി (6) യാണ് മരിച്ചത്. യുകെജി വിദ്യാര്‍ത്ഥിനിയായിരുന്നു. തിങ്കളാഴ്ച പകല്‍സമയത്ത് കുട്ടിയെ പലതവണ ശര്‍ദിച്ചിരുന്നു. വൈകുന്നേരം ആയപ്പോള്‍ കുട്ടിയുടെ നില വഷളായതോടെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇടപ്പാടി സെന്റ് ജോസഫ് പള്ളിയില്‍ സംസ്‌കാരം നടത്തി.
0 Comments