Breaking...

9/recent/ticker-posts

Header Ads Widget

പാലാ നിയോജകമണ്ഡലം സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം



പാലാ നിയോജകമണ്ഡലം സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം പാലാ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്നു. മാണി കാപ്പന്‍ എംഎല്‍എ മണ്ഡലംതല ശുചിത്വ പ്രഖ്യാപനവും ഉദ്ഘാടനവും നടത്തി. പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അധ്യക്ഷനായിരുന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോര്‍ജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനില മാത്തുക്കുട്ടി, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, പാല നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, ളാലം ബ്ലോക്ക്  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളില്‍, ജില്ല പഞ്ചായത്ത് മെമ്പര്‍മാരായ ജോസ് മോന്‍  മുണ്ടക്കല്‍, രാജേഷ് വാളിപ്ലാക്കല്‍,  ളാലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സി സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments