ലഹരി വിമുക്ത പാലാ എന്ന ലക്ഷ്യത്തോടു കൂടി പാലാ നഗരസഭയെ ലഹരി വിമുക്ത നഗരസഭയാക്കി മാറ്റുന്നതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗം ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ അദ്ധ്യക്ഷയായിരുന്നു.
DYSP കെ സദന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ്, ജയ്സി ജോസഫ്, സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പില്‍, ജോസിന്‍ ബിനോ, ലീനാ സണ്ണി, ആന്റോ പടിഞ്ഞാറേക്കര ,നീനാ ചെറുവളളി, ജോസ് ചീരാംകുഴി ,മായാ പ്രദീപ്, ജിമ്മി ജോസഫ്, ആനി ബിജോയി, ലിസികുട്ടി മാത്യു, റസിഡന്റ് ആസോസിയേഷന്‍, വ്യാപാരി വ്യവസായി സംഘടന, സ്‌കൂള്‍, കോളേജ് അദ്ധ്യാപകര്‍, രാഷട്രീയ കക്ഷി നേതാക്കള്‍, റവന്യൂ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചെയര്‍മാന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകാന്‍ തീരുമാനമെടുത്തു.
0 Comments